ന്യൂദൽഹി- എന്റെ അഭിഭാഷകനും മുതിർന്ന അഭിഭാഷകനുമായ രാജിവ് ധവാൻ കോടതി വിധിക്ക് ശേഷം എനിക്ക് ഒരു രൂപ സംഭാവന തന്നു. അത് ഞാൻ അപ്പോൾ തന്നെ നന്ദിപൂർവ്വം വാങ്ങിച്ചു. കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴയടക്കാൻ ശിക്ഷിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷം പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകൻ രാജീവ് ധവാനിൽ നിന്നും വാങ്ങിക്കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചാണ് പ്രശാന്ത് ഭൂഷണ് ഒരു രൂപ കൈമാറിയത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോടതി വിധിയെ സംബന്ധിച്ച് വിശദമായി സംസാരിക്കുമെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss
— Prashant Bhushan (@pbhushan1) August 31, 2020