സിന്‍ചു- ശക്തമായ കാറ്റില്‍ പട്ടത്തോടൊപ്പം മൂന്ന് വയസ്സായ പെണ്‍കുട്ടി ആകാശത്തേക്ക് പറന്നു. അന്തരാഷ്ട്ര പട്ടം പറപ്പിക്കല്‍ ഉത്സവത്തിനിടെ നിലവിളികള്‍ ഉയര്‍ന്ന സംഭവത്തില്‍ നിമിഷങ്ങള്‍ക്കകം ഒരാള്‍ക്ക് പട്ടത്തിന്റെ കയറില്‍ പിടിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കാനായി.
തായ്‌വാനിലെ സിന്‍ചു സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലാണ് സംഭവം. ശക്തമായ കാറ്റ് വീശുന്നതിനിടെ ഓറഞ്ച് കൈറ്റിന്റെ വാല്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ ചുറ്റിപ്പിടിച്ച് ആകാശത്തേക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നു.
കൂറ്റന്‍ പട്ടം പെണ്‍കുട്ടിയെ ആകാശത്തേക്ക് ഉയര്‍ത്തിയതോടെ നിലവിളിച്ചുകൊണ്ടു ആളുകള്‍ അവളെ പിടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
ഭയാകന സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് മോചിതയാകാത്ത പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും നിസ്സാര പരിക്കുണ്ട്. സംഭവത്തിന് ശേഷം ഉടന്‍തന്നെ പട്ടം പറപ്പിക്കല്‍ ഫെസ്റ്റിവല്‍ അവസാനിപ്പിച്ചു. നഗരത്തിലെ മേയര്‍ ലിന്‍ ചിചിയാന്‍ പിന്നീട് ഫേസ്ബുക്കില്‍ ക്ഷമ ചോദിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
ശക്തമായി കാറ്റ് വീശാറുള്ള സ്ഥലമാണ് തായ്‌വാനിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സിന്‍ചു സിറ്റി.
ലോകമെമ്പാടുമുള്ള നിരവധി പ്രൊഫഷണല്‍ പട്ടം പറത്തലുകാരെ ആകര്‍ഷിക്കുന്ന കൈറ്റ് ഫെസ്റ്റിവല്‍ ഈ വര്‍ഷം അതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു.