Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി യുവാവിന് ക്വാരന്റീന്‍ കേന്ദ്രത്തില്‍ ദാരുണാന്ത്യം

ശ്രീപെരുംബത്തൂര്‍- വിവാഹത്തിനായി കുവൈത്തില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി ക്വാരന്റീനില്‍ കഴിയുകയായിരുന്ന തമിഴ് യുവാവ് ക്വാരന്റീന്‍ കേന്ദ്രത്തിലെ ലിഫ്റ്റ് വിടവിലേക്ക് വീണു മരിച്ചു. അഞ്ചു ദിവസം മുമ്പായ് 32കാരനായ ബാലാജി എന്ന യുവാവ് കുവൈത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിയത്. തുടര്‍ന്ന് നിര്‍ബന്ധ ക്വാരന്റീനില്‍ കഴിയുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രീപെരുംബത്തൂരിലെ ഒരു സ്വാകാര്യ കോളെജിലെ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. ഒന്നാം നിലയിലായിരുന്ന ബാലാജി ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ ലിഫ്റ്റ് വിടവിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവരാണ് വിവരം പോലീസിനെ അറിയിച്ചത്. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
 

Latest News