ന്യൂദല്‍ഹി- രാജ്യത്ത് വിദ്വേഷവും അക്രമത്തിന്റെ വിഷവും പരത്തുന്നത് ദേശ വിരോധികളും ദരിദ്രര്‍ക്കെതിരെ നില്‍ക്കുന്നവരുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സമീപ കാലത്തായി ജനാധിപത്യത്തിനു മേല്‍ ഏകാധിപത്യത്തിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാം ഏറെ മുന്നോട്ടു പോയി. പല പ്രശ്‌നങ്ങളും നാം നേരിട്ടു. അവയെല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. എന്നാല്‍ നമ്മുടെ പൂര്‍വികരുടെ സ്വപ്‌നത്തിലലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. നമ്മുട ജനാധിപത്യത്തിനു മുന്നില്‍ പുതിയ വെല്ലുവിളികളാണുള്ളത്- ശനിയാഴ്ച നടന്ന പുതിയ ഛത്തീസ്ഗഢ് നിമയസഭാ മന്ദിരത്തിന്റെ ഭൂമി പൂജാ പരിപാടിയില്‍ സംസാരിക്കവെ സോണിയ പറഞ്ഞു.
ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുന്നവരും ദേശ വിരുദ്ധ ശക്തികളും വിദ്വേഷവും അക്രമത്തിന്റെ വിഷവും പരത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദിവാസികും യുവജനങ്ങളും സ്ത്രീകളും കര്‍ഷകരും ചെറുകിട സംരഭകരും മിണ്ടാതിരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുപോലുമില്ല- സോണിയ പറഞ്ഞു.