ന്യൂദല്‍ഹി- സമീപ കാലത്തെ പല സുപ്രധാന കേസുകളിലേയും വിധികളുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ വിശ്വാസ്യതയെ കുറിച്ച് കാതലായ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. ശിക്ഷ വിധിക്കാനായി ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രശാന്ത് ഭൂഷണിനോട് മാപ്പു പറയാന്‍ അപേക്ഷിക്കുകയായിരുന്നു കോടതി. എന്നാല്‍ മാപ്പു പറയില്ലെന്നും തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഭൂഷണ്‍ വ്യക്തമാക്കിയതോടെ കോടതി കൂടുതല്‍ സമയം അനുവദിച്ച് കേസ് മാറ്റിവെക്കുകയായിരുന്നു. ഭൂഷണിനെ താക്കീതു നല്‍കി വെറുതെ വിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്. കോടതി വിമര്‍ശനം മാത്രമല്ല കടുത്ത വിമര്‍ശനം പോലും ഉള്‍ക്കൊള്ളണം. അതിനുള്ള വിശാലത കോടതിക്കുണ്ടെന്ന് ഭൂഷണിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞിരുന്നു.
Also Read