Sorry, you need to enable JavaScript to visit this website.

ക്യാമറ ഓഫ് ചെയ്‌തെന്നു കരുതി സൂം മീറ്റിംഗിനിടെ സെക്‌സ്; ജോലി പോയി

മനില- ഓഫീസ് സെക്രട്ടറിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സൂം വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ജോലി പോയി.

സൂം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനിടയില്‍ വീഡിയോ ഓഫ് ചെയ്തുവെന്ന് കരുതി ഇയാള്‍ സെക്‌സിലേര്‍പ്പെടുന്നതാണ് മറ്റുള്ളവര്‍ കണ്ടതും ഒരാള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും.

കാവിറ്റെ പ്രവിശ്യയിലുള്ള ഫാത്തിമ ദോസ് ഗ്രാമ കൗണ്‍സില്‍ പതിവ് സൂം മീറ്റിംഗ് ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷത സംഭവം. ഉദ്യോഗസ്ഥ മേധാവി ക്യാപ്റ്റന്‍ ജീസസ് എസ്റ്റിലാണ് മീറ്റിംഗിനിടയില്‍ സെക്രട്ടറിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടത്. സൂം ക്യാമറ ഓഫിലാണെന്നു കരുതിയതാണ് ഉദ്യോഗസ്ഥനു വിനയായതെന്ന് ഫിലിപ്പൈന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൂം മീറ്റിംഗില്‍ പങ്കെടുത്തവരില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്ത വീഡിയോ മിനിറ്റുകള്‍ കൊണ്ട് രാജ്യമാകെ വ്യാപിക്കുക മാത്രമല്ല, മാധ്യമങ്ങളിലും ചാറ്റ് ഷോകളിലും വിഷയമാകുകയും ചെയ്തു.

സഹ പ്രവര്‍ത്തകക്കുനേരെ തിരിയുന്നതിനു മുമ്പ് എസ്റ്റില്‍ സൂം ക്യാമറ ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മിനിറ്റുകള്‍ക്കുശേഷം എസ്റ്റില്‍ ട്രൗസര്‍ വലിച്ചുകയറ്റി വീണ്ടും മീറ്റിംഗില്‍ പങ്കെടുക്കാനെത്തുന്നതും വീഡിയോയിലുണ്ട്. നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. ഉദ്യോഗസ്ഥന്‍ ഇനി പദവിയിലുണ്ടാവില്ലെന്ന് ആഭ്യന്തര വകുപ്പും പ്രാദേശിക സര്‍ക്കാരും ഉടന്‍ തന്നെ അറിയിച്ചു.

 

Latest News