ന്യൂദല്‍ഹി- അവസാന വര്‍ഷപരീക്ഷ നടത്താതെ സംസ്ഥാനങ്ങളും സര്‍വകലാശാലകളും വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
അടത്ത മാസം 30 നകം ഫൈനല്‍ പരീക്ഷ നടത്താതെ വിദ്യാര്‍ഥികളെ പാസാക്കരുതെന്നാണ് നിര്‍ദേശം. അടുത്ത മാസം അവസാനിക്കുന്നതിനു മുമ്പ് പരീക്ഷ നടത്താന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ യു.ജി.സിയെ അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ അവസാന വര്‍ഷ പരീക്ഷകള്‍ നീട്ടിവെക്കാം. എന്നാല്‍ യു.ജി.സിയുമായി കൂടിയാലോചിച്ച് പുതിയ തീയതികള്‍ പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവിലെ പശ്ചാത്തലത്തില്‍ അവസാന പരീക്ഷ നടത്താതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് കയറ്റം നല്‍കന്‍ അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.