Sorry, you need to enable JavaScript to visit this website.

ഐസ്‌ക്രീമിന് പത്ത് രൂപ കൂടുതല്‍ വാങ്ങി;  ഹോട്ടലിന് രണ്ട് ലക്ഷം രൂപ പിഴ

മുംബൈ- മുംബൈയില്‍ ഐസ്‌ക്രീം പായ്ക്കറ്റിന് പത്ത് രൂപ ഈടാക്കിയ ഹോട്ടലിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് ലക്ഷം രൂപ പിഴ. മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്‌റ്റോറന്റിനാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴയിട്ടത്.
പോലീസ് സബ് ഇന്‍സ്പക്ടറായ ഭാസ്‌കര്‍ ജാധവ് ആണ് ഹോട്ടലിനെതിരെ 2015ല്‍ പരാതി നല്‍കിയത്. 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. എന്നാല്‍ കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്റിന്റെ വാദം തള്ളി.


 

Latest News