Sorry, you need to enable JavaScript to visit this website.

രണ്ടര മണിക്കൂര്‍ കൊണ്ട് 40 ലക്ഷം; നൗഷാദിന് ഇനി പ്രാര്‍ഥന മതിയെന്ന് ഫിറോസ്-video

കോഴിക്കോട്- തലശ്ശേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൗഷാദിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവിലൂടെ 40 ലക്ഷം രൂപ സഹായമായി ലഭിച്ചു.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന നൗഷാദിന്റെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 20 ലക്ഷം രൂപ വേണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരുന്നത്. രണ്ടര മണിക്കൂര്‍ കൊണ്ട് നൗഷാദിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷം രൂപയെത്തി.

മൂന്ന് മക്കളുള്ള നൗഷാദിന്റെ ഇളയ മകളും പിതാവിനെ സഹായിക്കണമെന്ന് കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചിരുന്നു. മകനാണ് കരള്‍ നല്‍കുന്നത്.
ഇനി പണം അയക്കേണ്ടതില്ലെന്നും പ്രാര്‍ഥന മതിയെന്നും ഫിറോസ് ഫേസ് ബുക്ക് വീഡിയോയില്‍ അറിയിച്ചു.

രണ്ടര മണിക്കൂർ 40 ലക്ഷം കണ്ണൂർ തലശ്ശേരി നൗഷാദ്ക്കാക്ക് നിങ്ങൾ നൽകിയത്, ഇനി പണം വേണ്ട, പ്രാർത്ഥന മതി സഹായിച്ച വർക്ക് ഒരായിരം നന്ദി

Posted by Firoz Kunnamparambil Palakkad on Wednesday, August 26, 2020

 

Latest News