തിരുവനന്തപുരം- കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി (കെഎഎസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നില്‍ 2160 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ 1048 പേരും ഇടംപിടിച്ചു. ഫൈനല്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളില്‍ നടക്കും. 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകള്‍ ഉണ്ടായിരിക്കും. 3.14 ലക്ഷം ഉദ്യോഗാര്‍ഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്.ഫലം പ്രഖ്യാപിച്ച പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണ്ണയത്തിന് 15 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. സ്ട്രീം 1 ല്‍ കട്ട് ഓഫ് മാര്‍ക്ക് 77 ഉം സ്ട്രീം 2ല്‍ കട്ട് ഓഫ് മാര്‍ക്ക് 60 ഉം ആയാണ് കണക്കാക്കിയത്.