ന്യൂദൽഹി- നാഷണൽ എലിജിബിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്), ജോയിന്റ് എൻട്രൻസ് എക്‌സാം(ജെ.ഇ.ഇ) പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ ഒരിക്കൽ കൂടി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സോണിയ ഗാന്ധിയും മമത ബാനർജിയും ചേർന്ന വിളിച്ച യോഗത്തിലാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്. പ്രവേശനപരീക്ഷകൾ മാറ്റുന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. കോവിഡ് കാരണം പ്രതിസന്ധിയിലായ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വഴി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉന്നയിക്കുന്നതും യോഗത്തിന്റെ അജണ്ടയാണ്. ഓൺലൈൻ വഴിയാണ് യോഗം നടക്കുന്നത്.