റായ്ഗഢ്- മഹാരാഷ്ട്രയിലെ റായ്ഗഢില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. മൂന്നാം ദിവസമായ ബുധനാഴ്ചയും അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് കെട്ടിടം തകര്‍ന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി വിജയ് വാഡെട്ടിവാര്‍ അറിയിച്ചു.
ചൊവ്വാഴ്ച നാലു വയസ്സായ കുട്ടിയേയും 64 കാരിയേയും ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ഒരാള്‍ കൂടി അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടെന്നാണ് കരുതുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് തിരച്ചില്‍ തുടരുന്നത്.