Sorry, you need to enable JavaScript to visit this website.

നീറ്റ്: സോണിയയും മമതയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു; പിണറായി വിജയന്‍ പങ്കെടുക്കില്ല

ന്യൂദല്‍ഹി- അടുത്തമാസം നടക്കാനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനജര്‍ജിയും സംയുക്തമായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച 2.30ന് വെര്‍ച്വല്‍ യോഗം നടക്കുമെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അടിയന്തിര ജോലിത്തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായും തൃണമൂല്‍ നേതാവ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗെല്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് അവരെ അപകടത്തിലാക്കുമെന്നും നീറ്റ് ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നും മമത ബാനര്‍ജി തുടര്‍ച്ചയായി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
 

Latest News