ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ 17കാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. പീഡനം നടന്നതായും പോലീസ് സ്ഥിരീകരിച്ചു. 10 ദിവസത്തിനിടെ യുപിയില്‍ നടന്ന രണ്ടാമത് പീഡനക്കൊലപാതകമാണിത്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വെള്ളവറ്റിയ ഒരു തടാകത്തിനു സമീപമത്താണ് മൃതദേഹം കണ്ടത്. കഴുത്തില്‍ സാരമായ മുറിവുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാല്‍സംഗം നടന്നതായി സ്ഥിരീകരിച്ചെന്ന് ജില്ലാ പോലീസ് മേധാവി സതേന്ദര്‍ കുമാര്‍ പറഞ്ഞു.
ഒരു സ്‌കോളര്‍ഷിപ് ഫോം പൂരിപ്പിക്കാനായി തിങ്കളാഴ്ച തൊട്ടടുത്ത ടൗണിലേക്കു പോയതായിരുന്നു പെണ്‍കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ കാണാതയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 15ന് യുപിയില്‍ ഒരു 13കാരിയെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകുയം നാവ് മുറിച്ചുമാറ്റുകയുംചെയ്ത നിലയിലായിരുന്നു. ഈ സംഭവത്തില്‍ നാട്ടുകാരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.