Sorry, you need to enable JavaScript to visit this website.

ഓര്‍ഡറുകള്‍ ലഭിച്ചില്ല; 2000 രൂപയുടെ  നോട്ടുകള്‍ അച്ചടിച്ചില്ലെന്നു ആര്‍ബിഐ

ന്യൂദല്‍ഹി- രണ്ടായിരത്തിന്റെ നോട്ട് അച്ചടിക്കാനുള്ള ഓര്‍ഡറുകളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).നോട്ടിന്റെ പ്രചാരണം കുറഞ്ഞു വരികയാണ്. 2016-17 വര്‍ഷത്തില്‍ 50 ശതമാനവും 2019-20 വര്‍ഷത്തില്‍ 22 ശതമാനവുമാണ് പ്രചാരം കുറഞ്ഞത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐയുടെ 2019-20 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ആര്‍ബിഐ 2000 നോട്ടിന്റെ പ്രചാരണം നിര്‍ത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്റെ കറന്‍സി പുറത്തിറക്കിയത്. തുടര്‍ന്ന് 2017-18 വര്‍ഷത്തില്‍ രണ്ടായിരത്തിന്റെ 3.36 ബില്യന്‍ നോട്ടുകള്‍ പുറത്തിറക്കി.തൊട്ടടുത്ത വര്‍ഷം ഇത് 3.29 ബില്യനായി. 2019-20ല്‍ 2.73 ബില്യനായി കുറയുകയും ചെയ്തു. രണ്ടായിരത്തിന്റെ പ്രചാരം കുറഞ്ഞതിനൊപ്പം അച്ചടിയിലും കുറവു വന്നു.201617ല്‍ 3.5 ബില്യന്‍ അച്ചടിച്ചിരുന്നു. 2017-18 ആയതോടെ 151 മില്യനായി. 2018-19ല്‍ 47 മില്യനായും എണ്ണം കുറഞ്ഞു. എന്നാല്‍ 2019-2020 സാമ്പത്തിക വര്‍ഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല.
 

Latest News