Sorry, you need to enable JavaScript to visit this website.

സെക്രട്ടറിയേറ്റിൽ തീപിടിത്തം; ആസൂത്രിതമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം- സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം. പ്രോട്ടോക്കോൾ ഓഫിസിലാണ് തീപ്പിടിത്തമുണ്ടായത്. റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകൾ നശിച്ചുവെന്നാണ് വിവരം. അഗ്നിശമന സേന എത്തി തീയണച്ചു. സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അട്ടിമറിയാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രി ജലീലിനെയും ബാധിക്കുന്ന ഫയലുകളാണ് നശിപ്പിച്ചതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തം ആസൂത്രിതമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ആരോപിച്ചു.
 

Latest News