റായ്ഗഡ്- മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ജില്ലയിലെ കാജല്‍പുരയിലാണ് തിങ്കളാഴ്ച കെട്ടിടം തകർന്നത്. ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്‍കുന്നത്.
ഇതുവരെ രണ്ട് മരണമാണ് സ്ഥിരീകരിച്ചതെന്നും 18 പേർ ഇനിയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കടക്കുന്നുണ്ടെന്നും ജില്ലാ കലക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നു.