മുംബൈ- മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അഞ്ചു നിലം കെട്ടിടം തകര്‍ന്നു വീണു 50ലേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു. 25ഓളം പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുംബൈയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ മഹദിലാണ് അപകടമുണ്ടായത്. താരിഖ് ഗാര്‍ഡന്‍ എന്ന കെട്ടിടം വൈകീട്ട് ആറു മണിയോടെ നിലംപതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
47 അപാര്‍്ട്ട്‌മെന്റുകളുള്ള കെട്ടിടത്തിന് പത്തു വര്‍ഷത്തെ പഴക്കമെ ഉള്ളൂ. കെട്ടിടത്തിന്റെ മുകളിലെ മൂന്നു നിലകളാണ് ആദ്യം തകര്‍ന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏതാനും പേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തില്‍ 150ഓളം താമസക്കാരുള്ളതായാണ് കണക്കുകള്‍. എത്ര പേര്‍ അപകട സമയത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്ന് മന്ത്രി അതിഥി തഡ്കറെ പറഞ്ഞു.
Building collapses in Maharashtra’s Raigad district, several trapped
— Hindustan Times (@htTweets) August 24, 2020
Three teams of NDRF (National Disaster Response Force) are on the spot and rescue operations are being carried out, according to ANI.
Read more: https://t.co/ntyWnmWxoM pic.twitter.com/JsYUi24Las