ചണ്ഡീഗഢ്- രണ്ടു യുവതികളെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹേമന്ദ് കല്‍സയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 21ന് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസറായ ഹേമന്ദ് കല്‍സ മദ്യലഹരിയിലായിരുന്നു. പിഞ്ചോര്‍ പോലീസ് സ്റ്റേഷനില്‍ ഐജിക്കെതിരെ രണ്ടു എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. വീട്ടില്‍ അതിക്രമിച്ചു കയറി തന്നെയും മകളേയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐജിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചു.
പിഞ്ചോറിലെ രത്പൂര്‍ സ്വദേശിയായ ഗജരാജ് സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഐജി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഗജരാജ് സിങിന്റെ പരാതി.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കിടെ മദ്യപിച്ച് ആകാശത്തേക്ക് വെടിവെച്ച സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ ഹേമന്ദ് കല്‍സയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
हरियाणा पुलिस IG - ‘सिंघम’ हेमंत कलसन
— Radhika Khera (@Radhika_Khera) August 23, 2020
रक्षक बने भक्षक pic.twitter.com/Pkay2CZxe9