പനജി- കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപതി (ആയുഷ്) വകുപ്പു മന്ത്രി ശ്രിപദ് നായിക്കിന്റെ ആരോഗ്യ നില മോശമായി. പനജിയിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ 10 ദിവസത്തിലേറെയായി ചികിത്സയില്‍ കഴിയുന്ന നായിക്കിന്റെ രക്തത്തിലെ ഓക്‌സിജന്‍ തോത് തിങ്കളാഴ്ച താഴ്ന്നു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റേണ്ടതുണ്ടോ എന്നു തീരുമാനിക്കാന്‍ ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം എത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഓഗസ്റ്റ പത്തിനാണ് മന്ത്രി ശ്രിപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാതെയാണ് രോഗ ബാധയുണ്ടായതെന്നും വീട്ടില്‍ ക്വാറന്റീനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.