ചണ്ഡീഗഢ്- ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കമുണ്ടായ എല്ലാ സഹപ്രവര്‍ത്തകരോടും മറ്റുള്ളവരോടും കോവിഡ് പരിശോധന നടത്താനും ക്വാറന്റീനില്‍ കഴിയാനും അദ്ദേഹം നിര്‍ദേശിച്ചു. ഖട്ടര്‍ വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. കോവിഡ് ബാധിച്ച കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഈ പരിശോധന. തുടര്‍ന്നും ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഖട്ടറിന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.