ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍, കാലാവധി തീരുന്ന മോട്ടോര്‍ വാഹന രേഖകളുടേയും ഡ്രൈവിങ് ലൈസന്‍സുകളുടേയും കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി നല്‍കി. ഇതു മൂന്നാം തവണയാണ് കാലാവധി നീട്ടുന്നത്. നേരത്തെ മാര്‍ച്ച് 30നും ജൂണ്‍ ഒമ്പതിനും ഇളവുകള്‍ നീട്ടിയിരുന്നു. വാഹനങ്ങളുടെ ഫിറ്റ്‌നസ്, എല്ലാ പെര്‍മിറ്റുകളും, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങി മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകളുടെ കാലാവധിയാണ് നീട്ടു നല്‍കുകയെന്ന് റോഡു ഗതാഗത മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിനോ അതിനു ശേഷമോ കാലാവധി തീരുന്ന രേഖകള്‍ ഡിസംബര്‍ 31വരെ കാലാവധിയുള്ളതായി പരിഗണിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.