ന്യൂദൽഹി- ബി.ജെ.പിയുമായി ചേർന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചത് എന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു എന്നത് മാധ്യമങ്ങളുടെ കള്ളവാർത്തയാണെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നോട് നേരിട്ട് സംസാരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ട്വീറ്റ് പിൻവലിക്കുന്നുവെന്നും കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസിന് വേണ്ടി നിയമപോരാട്ടം നടത്തിയ താനിപ്പോ ബി.ജെ.പി ആയല്ലേയെന്ന് നേരത്തെ കപിൽ സിബൽ ട്വീറ്റ് ചെയ്തിരുന്നു. ഇത് വിവാദമായതോടെ രാഹുൽ ഗാന്ധി തന്നെ കപിൽ സിബലുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് ട്വീറ്റ് പിൻവലിച്ചത്. ബി.ജെ.പിയുമായി ബന്ധപ്പെടുത്തി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കിയതായി കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും രാഹുൽ ഗാന്ധി ഇത്തരം വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. മാധ്യമങ്ങളുടെ തെറ്റായ അജണ്ടയിൽ കുടുങ്ങരുതെന്നും സുർജേവാല ട്വീറ്റ് ചെയ്തു.
Was informed by Rahul Gandhi personally that he never said what was attributed to him .
— Kapil Sibal (@KapilSibal) August 24, 2020
I therefore withdraw my tweet .