ചെന്നൈ- ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ എസ്.പി ചരണ്‍ അറിയിച്ചു. അച്ഛന്‍റെ ആരോഗ്യനില ഭദ്രമാണെന്നും പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഈ മാസം അഞ്ചിനാണ് എസ്.പി.ബിയെ ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യനില വഷളാവകുയും ചെയ്തതോടെ ഈ മാസം 13 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.വെന്‍റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്‍റെ നില 20 ന്അതീവഗുരതരമായിരുന്നു.