ന്യൂദല്‍ഹി- മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റും ജെ.ഇ.ഇയും നീട്ടിവെക്കണമെന്ന ആവശ്യവുമായി നാലായിരത്തിലേറെ വിദ്യാർഥികള്‍ നിരാഹാരത്തില്‍. അടുത്ത മാസം നടത്താനിരിക്കുന്ന പരീക്ഷകള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീട്ടിവെക്കണമെന്നാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.
വിദ്യാർഥികളുടെ മന്‍കീ ബാത്ത് സർക്കാർ കേള്‍ക്കണമെന്നും പ്രവേശന പരീക്ഷകള്‍ നീട്ടിവെക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളുമായി ചർച്ച നടത്തി അവർക്കു കൂടി സ്വീകാര്യമായ പരിഹാരത്തിലെത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്‍റ് പരീക്ഷകളും വിവിധ പ്രവേശന പരീക്ഷകളും നീട്ടിവെക്കണമെന്ന ആവശ്യവുമായി 4200 വിദ്യാർഥികള്‍ അവരവരുടെ വീടുകളില്‍ ദിവസം മുഴുവന്‍ നിരഹാര സമരം നടത്തുകയാണെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു.