ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 30.44 ലക്ഷം കടന്നു. 912 പേരാണ് ഒറ്റ ദിവസം കോവിഡ് രോഗബാധിതരായി മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം 56,706 ആയി. 7,07,668 കോവിഡ് രോഗികളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. 22,80,567 പേര്‍ ഇതുവരെ രോഗമുക്തരായി. 2.34 കോടി ജനങ്ങള്‍ക്കാണ് ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചത്. 8.08 ലക്ഷം പേര്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരണപ്പെട്ടു. 58.41 ലക്ഷം പേരെ ബാധിച്ച അമേരിക്കയാണ് കോവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. 1.80 ലക്ഷം പേരാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്. അമേരിക്ക കഴിഞ്ഞാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്.