കറാച്ചി- ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ മലക്കം മറിഞ്ഞ് പാക്കിസ്ഥാന്‍. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎന്‍ ഉപരോധ പട്ടിക പുനഃപ്രസിദ്ധീകരിക്കുക മാത്രമാണ് പാക്കിസ്ഥാന്‍ ചെയ്തത്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന കാര്യമാണ്. അതില്‍ പറയുന്ന എല്ലാവരും പാക്കിസ്ഥാനില്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടില്ല. ദാവൂദ് പാക് മണ്ണില്‍ ഉണ്ടെന്ന പ്രചാരണം തെറ്റെന്നും പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ വിശദീകരണം.