Sorry, you need to enable JavaScript to visit this website.

കൊറോണ വ്യാപനം; രാജ്യം അടച്ചിടാനും തയ്യാറെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ രാജ്യം വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയ്യാറാവുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കോവിഡിന്റെ രണ്ടാംഘട്ടമുണ്ടാകുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം കുറയ്ക്കാന്‍ വിദഗ്ധരുടെ ഭാഗത്ത് നിന്ന് നിര്‍ദേശമുണ്ടായാല്‍ രാജ്യമൊട്ടാകെ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
വൈറസിനെ നിയന്ത്രിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ബൈഡന്‍ പറഞ്ഞു.
രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വൈറസിനെ ഫലപ്രദമായി ചെറുക്കേണ്ടത് ആവശ്യമാണ്. 1,75,000 ത്തോളം പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
 

Latest News