വാഷിംഗ്ടണ്‍- യു.എ.ഇക്കു പിറകെ, മറ്റു അറബ് രാജ്യങ്ങളേയും ഇസ്രായിലുമായി കരാറിലെത്തിക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം ഉന്നത ഉദ്യോഗസ്ഥരെ മിഡില്‍ ഈസിറ്റിലേക്ക് അയക്കുന്നു.
നയതന്ത്ര ബന്ധം സാധാരണനിലയിലാക്കുന്നതിന് യു.എ.ഇയും ഇസ്രായിലും കൈക്കൊണ്ട ചരിത്ര തീരുമാനത്തില്‍നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജേര്‍ഡ് കുഷ്‌നര്‍ എന്നിവരാണ് വെവ്വേറ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ഞയാറാഴ്ച യു.എസ് വിടുന്ന പോംപിയോ ഇസ്രായില്‍, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ, ഖത്തര്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ഈയാഴ്ച അവസാനത്തോടെ പുറപ്പെടുന്ന കുഷ്് നര്‍ ഇസ്രായില്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലെത്തും.
ഏറ്റവും ചുരുങ്ങിയത് ഒരു രാജ്യമെങ്കിലും ഉടന്‍തന്നെ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപനം നടത്തുമെന്നാണ് നയതന്ത്രവൃത്തങ്ങള്‍ കരുതുന്നത്.