ഭോപ്പാല്‍-എസ്.ബി.ഐയില്‍നിന്ന് 938 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ആസ്ഥാനമായ കെ.എസ് ഓയില്‍സ് കമ്പനിക്കെതിരേയും അതിന്റെ ഡയരക്ടര്‍മാര്‍ക്കെതിരേയും സി.ബി.ഐ കേസെടുത്തു.
മാനേജിംഗ് ഡയരക്ടര്‍ രമേശ് ചന്ദ് ഗാര്‍ഗിന്റേതടക്കം വിവിധ കേന്ദ്രങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് കമ്പനി കമ്പനി വായ്പാ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് സി.ബി.ഐ വക്താവ് പറഞ്ഞു.