Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുറ്റാരോപിതരുടെ നേതൃത്വത്തില്‍ പ്രകാശനം; പ്രതിഷേധം മൂലം ദല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തകം പിന്‍വലിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ വംശീയ കലാപത്തെകുറിച്ചുള്ള പുസ്തകം പ്രസാധകരായ ബ്ലൂംസ്‌ബെറി പിന്‍വലിച്ചു. കലാപത്തില്‍ കുറ്റാരോപിതരുടെ നേതൃത്വത്തില്‍ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത് വര്‍ഗീയ അജണ്ടയ്ക്ക് ആക്കം കൂട്ടുമെന്ന വ്യാപക ആക്ഷേപത്തെ തുടര്‍ന്നാണ് പ്രസാധകരുടെ പിന്മാറ്റം. ദല്‍ഹി റയറ്റ്‌സ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരിലുള്ള പുസ്തകം എഴുതിയത് അഡ്വ. മോണിക്ക അറോറ, സൊനാലി ചിതല്‍ക്കര്‍, പ്രേര്‍ണ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ്. ഫെബ്രുവരിയില്‍ നടന്ന കലാപത്തെ കുറിച്ചുള്ള അന്വേഷണങ്ങളേയും അഭിമുഖങ്ങളും അടിസ്ഥാനമാക്കിയുള്ള പുസ്തകം സെപ്തംബറില്‍ പ്രകാശനം ചെയ്യാനിരുന്നതാണ്. ഇതിനിടെ പ്രസാധകരുടെ അറിവില്ലാതെ പുസ്തകത്തിന്റെ എഴുത്തുകാര്‍ പ്രീ പബ്ലിക്കേഷന്‍ പ്രകാശന പരിപാടി സംഘടിപ്പിച്ചതാണ് വിവാദമായത്. 

ദല്‍ഹി കലാപത്തിന് പ്രേരണയായ മുസ്‌ലിം വിരുദ്ധ തീവ്രവാദ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര, സംവിധായകന്‍ വിവേക് അഗ്നിഹോത്രി, സംഘപരിവാര്‍ അനുകൂല വാര്‍ത്താ പോര്‍ട്ടലായ ഓപ്ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ജെ ശര്‍മ എന്നിവരെ പങ്കെടുപ്പിച്ച് പ്രീ പബ്ലിക്കേഷന്‍ പരിപാടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. ഇവരെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിക്കു പിന്നിലെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുന്നയിച്ചു.  ഇതോടെയാണ് പരിപാടിക്ക് തങ്ങളുമായി ബന്ധമില്ലെന്നു വ്യക്തമാക്കി പ്രസാധകരായ ബ്ലൂംസ്‌ബെറി രംഗത്തുവന്നത്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും സമൂഹത്തോടെ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പുസ്തകം പിന്‍വലിച്ചു കൊണ്ട് ബ്ലൂംസ്‌ബെറി വ്യക്തമാക്കി. 

പരിപാടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ കപില്‍ മിശ്രയും നുപൂര്‍ ശര്‍മയും അടക്കമുള്ളവരെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്ന പ്രമുഖ അന്താരാഷ്ട്ര പ്രസാധകരായ ബ്ലൂംസ്‌ബെറി സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുയാണെന്ന ആക്ഷേപം ട്വിറ്റില്‍ ശക്തമായി. മീനാക്ഷി റെഡ്ഡ്ി മാധവന്‍, സ്വര ഭാസ്‌ക്കര്‍ അടക്കം നിരവധി എഴുത്തുകാരും പ്രമുഖരും പരിപാടിക്കെതിരെ രംഗത്തുവന്നു. ദല്‍ഹി കലാപം ന്യൂനപക്ഷ സമുദായത്തിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകമെന്നും പലരും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് നാളെ പരിപാടിയുടെ തങ്ങള്‍ ബന്ധമില്ലെന്നും വ്യക്തമാക്കി ബ്ലൂംസ്‌ബെറി രംഗത്തു വന്നത്.

Latest News