ന്യൂദല്‍ഹി- ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോലി, ഉമ ഭാരതി എന്നിവര്‍ പ്രതികളായ 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി നല്‍കി. സെപ്തംബര്‍ 30നകം വിധി പറയണമെന്ന് സിബിഐ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രത്യേക വിചാരണ കോടതി ജഡ്ജിയുടെ അപേക്ഷ സ്വീകരിച്ചാണ് ജസ്റ്റിസ് റോഹിങ്ടണ്‍ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നല്‍കിയത്. കേസിന്റെ പുരോഗതി റിപോര്‍ട്ടും പ്രത്യേക ജഡ്ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിചാരണ അന്തിമ ഘട്ടത്തിലാണെന്നും വിധി പറയുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്നുമായിരുന്നു അപേക്ഷ. ഓഗസ്റ്റ്19നാണ് സുപ്രീം കോടതി ഉത്തരവ്. നേരത്തെ ഓഗസ്റ്റ് 31നകം കേസില്‍ വിധി പറയണെന്ന് സുപ്രീം കോടതി വിചാരണ കോടതിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.