ന്യൂദല്‍ഹി- ധനകാര്യ സെക്രട്ടറിയായി വിരമിച്ച രാജീവ്കുമാര്‍ തെരഞ്ഞെടുപ്പ് കമീഷണര്‍. അശോക് ലെവാസ രാജിവെക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 31 ന് അദ്ദേഹം സ്ഥാനമേല്‍ക്കും.
എ.ഡി.ബി വൈസ് പ്രസിഡന്റായി സ്ഥാനമേല്ക്കുന്നതിനാണ് ലെവാസ കമീഷണര്‍ സ്ഥാനം ഒഴിഞ്ഞത്.
1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍.