Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ ഒരു മ്യൂസിയം കൂടി പള്ളിയാക്കി ഉര്‍ദുഗാന്റെ ഉത്തരവ്

ഇസ്താംബൂള്‍- മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും മറ്റിയ പുരാതന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വീണ്ടും പള്ളിയാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഉത്തരവിട്ടു. യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായിരുന്ന  അയാ സോഫിയാ മ്യൂസിയം മുസ്ലിംകള്‍ക്ക് ആരാധനക്ക് തുറന്നു കൊടുത്ത് ഒരു മാസം പിന്നിട്ടിരിക്കേയാണ് ഇസ്താംബൂളിലെ കരിയെ മ്യൂസിയം (ഖോറ മ്യൂസിയം) പള്ളിയായി പരിവര്‍ത്തിപ്പിക്കുന്നത്. ഇസ്താംബൂളിലെ യൂറോപ്യന്‍ ഭാഗത്ത് ഗോള്‍ഡന്‍ ഹും തീരത്ത് സ്ഥിതി ചെയ്യുന്ന ആയിരം വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനും പറയാനുള്ളത് അയാ സോഫിയയുടെ സമാന കഥയാണ്. 1453 ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ കീഴക്കിയ ശേഷമാണ് അര നൂറ്റാണ്ട് പഴക്കമുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കരിയെ പള്ളിയായി മാറ്റിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചാരത്തിനു മുകളില്‍ സെക്കുലര്‍ റിപ്പബ്ലിക്കായി തുര്‍ക്കിയെ മാറ്റിയപ്പോഴാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്. ഈ മ്യൂസിയം  പള്ളിയാക്കി മാറ്റണമെന്ന് നവംബറില്‍ തുര്‍ക്കിയിലെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടിരുന്നു. പള്ളിയാക്കാനുള്ള ഉത്തരവിനു ശേഷവും മ്യൂസിയത്തില്‍ സന്ദര്‍ശകരെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News