അൽകോബാർ- തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൊടുവഴന്നൂർ അബ്ദുൽ ജബ്ബാർ ( 49) ഹൃദയാഘാതം മൂലം റാക്ക ഗാമ ആശുപത്രിയിൽ നിര്യാതനായി. റാക്ക യിലെ പ്രമുഖ ഡെക്കോർ സ്ഥാപനമായ അലി അബ്ദുൽ ഹാദി കമ്പനിയിൽ നാലര വർഷമായി ഡ്രൈവർ ജോലിചെയ്യുന്ന അബ്ദുൽ ജബ്ബാറിന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഹൃദയാഘാതമുണ്ടായത്.
ജോലികഴിഞ്ഞ് റൂമിൽ എത്തുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ട്ടതിനെ തുടർന്ന് സഹപ്രവർത്തകർ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ മുഹമ്മദ് ഇബ്രാഹിം കുഞ്ഞ് -ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്.
സമീനയാണ് ഭാര്യ. വിദ്യാർത്ഥികളായ നസറുദ്ദീൻ ഷാ, അസ്ലം എന്നിവർ മക്കളാണ്. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറട ക്കുന്നതിന് സാമൂഹിക പ്രവർത്തകന്‍ നാസ് വക്കവും അൽകോ ബാർ കെഎംസിസി വെൽഫയർ വിഭാഗവും രംഗത്തുണ്ട്.