Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി

ന്യൂദല്‍ഹി- ഇന്ത്യയില്‍ നിന്നുള്ള ഏതാനം യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എയര്‍ ഇന്ത്യാ വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി. ഈ മാസം തീരുന്നതുവരെ വിലക്കുണ്ടാകുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. യാത്ര തുടങ്ങുന്നതിനു മുമ്പ് ലഭിക്കുന്ന കോവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം  ഉണ്ടെങ്കില്‍ മാത്രമെ ഹോങ്കോങിലേക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്ര ചെയ്യാനാകൂ. ജൂലൈ മുതല്‍ ഹോങ്കോങില്‍ ഈ ചട്ടം നിലവിലുണ്ട്. ഇതിനു പുറമെ വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരും ഹോങ്കോങ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം കോവിഡ് ടെസ്റ്റിനു വിധേയരാകുകയും വേണം. ഈ പരിശോധനയിലാണ് ഇന്ത്യയില്‍ നിന്നെത്തിയ ഏതാനും യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ മാസം അവസാനിക്കുന്നതുവരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
 

Latest News