Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നു; എല്ലാ പൗരന്മാര്‍ക്കും സൗജന്യമെന്ന് പ്രധാനമന്ത്രി

സിഡ്‌നി- ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തയാറായെന്നും എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി ഇതു നല്‍കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സ്വീഡിഷ്-ബ്രിട്ടീഷ് മരുന്ന് കമ്പനി ആസ്ട്രസെനകെ നിര്‍മിക്കുന്ന വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കരാറായിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ വാക്‌സിന്‍ വിജയകരമായാല്‍ ഇതു നിര്‍മിച്ച് നേരിട്ട് വിതരണം ചെയ്ത് 2.5 കോടി ഓസ്‌ട്രേലിയക്കാര്‍ക്കു സൗജന്യമായി ലഭ്യമാക്കും- അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന അഞ്ചു കോവിഡ് വാക്‌സിനുകളില്‍ ഒന്നായ ഓക്‌സ്‌ഫെഡ് വാക്‌സിന്‍ മൂന്നാം ഘട്ട ക്ഷമതാ പരീക്ഷണത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ ഫലം അറിയാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
 

Latest News