വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. യാതൊരു സഹാനഭൂതിയും കാണിക്കാത്ത നേതാവാണ് ട്രംപ്. അമേരിക്കയ്ക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും മോശപ്പെട്ട പ്രസിഡന്റാണ് ട്രംപ് എന്നും മിഷേല്‍ പറഞ്ഞു. ഒരു മികച്ച നേതൃത്വത്തിനോ സമാശ്വാസത്തിനോ സ്ഥിരതയ്‌ക്കോ വേണ്ടി ജനം വൈറ്റ് ഹൗസിലേക്ക് ഉറ്റു നോക്കുമ്പോള്‍ അവിടെ നിന്ന് കാണാന്‍ സാധിക്കുന്നത് അരാജകത്വവും വിഭജനവും സഹാനുഭൂതിയുടെ അഭാവവുമാണ്. എനിക്ക് കഴിയാവുന്നത്ര വ്യക്തവും സത്യസന്ധവുമായി പറഞ്ഞാല്‍ അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റ് ആണ് ട്രംപ്, മിഷേല്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മിഷേല്‍ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ജോണ്‍ ബെയ്ഡന് വേണ്ടി പരമാവധി ജനങ്ങളും വോട്ട് ചെയ്യണം. ബാലറ്റ് ബോക്‌സ് വഴി ന്യായമായും വിജയിക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനുള്ള ശ്രമം അവര്‍ നടത്തും. ആഴത്തില്‍ ഭിന്നിക്കപ്പെട്ട ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. എനിക്ക് അനുഭവപ്പെടുന്നതാണ് ഞാന്‍ പറയുന്നത്. ഞാന്‍ രാഷ്ട്രീയത്തെ വെറുക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. അതേസമയം ഈ രാജ്യത്തെ ജനങ്ങളെ കുറിച്ച് എനിക്കുള്ള കരുതലും നിങ്ങള്‍ക്ക് അറിയാം, മിഷേല്‍ പറഞ്ഞു.