ഭോപാല്‍- മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലികള്‍ സംസ്ഥാനത്തെ പൗരന്മാര്‍ക്കു മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാന്‍. സംസ്ഥാനത്തെ യുവാക്കള്‍ക്കു മാത്രമായി സര്‍ക്കാര്‍ ജോലി നിജപ്പെടുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം കാരണം വലിയ തൊഴില്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തിലൊരു നീക്കം പ്രതിഷേധത്തിനിടയാക്കിയേക്കും. മധ്യപ്രദേശിന്റെ വിഭവങ്ങള്‍ മധ്യപ്രദേശിന്റെ മക്കള്‍ക്കു മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തൊഴിലവസരങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ യുവാക്കളുടെ കാര്യം പരിഗണിക്കേണ്ട് കടമയാണെന്നും ശനിയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു.
ഒബിസി സംവരണം 14 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി ഉയര്‍ത്താന്‍ കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഈ നീക്കം ജബല്‍പൂല്‍ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.