ന്യൂദൽഹി- ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ രാജിവെച്ചു. ഫിലിപ്പൈൻ ആസ്ഥാനമായ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് ചെയർമാൻ പദവി അടുത്ത മാസം ഏറ്റെടുക്കും. രാജിക്കത്ത് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് നൽകി. ഈ മാസ 31 വരെ മാത്രമേ പദവിയിലുണ്ടാകൂവെന്ന് രാജിക്കത്തിൽ വ്യക്തമാക്കി. ലവാസ വൈസ് ചെയർമാനാകുന്ന കാര്യം ജൂലൈ പതിനഞ്ചിന് എ.ഡി.ബി പ്രഖ്യാപിച്ചിരുന്നു.