Sorry, you need to enable JavaScript to visit this website.

അമേരിക്കന്‍  മലയാളികള്‍   സ്വാതന്ത്ര്യദിനം ആഘോഷിച്ചു   

ന്യൂയോര്‍ക്ക്-നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക ്ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍ (നന്മ)സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡോ: ഫസല്‍ ഗഫൂര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി .സ്വാതന്ത്ര്യത്തിനായിജീവനും  ജീവിതവും  നല്‍കിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയുംഅദ്ദേഹം  അനുസ്മരിച്ചു. സ്വാതന്ത്ര്യസമരത്തില്‍ മതജാതിവ്യത്യാസമില്ലാതെ തോളോടുതോള്‍  ചേര്‍ന്ന് പോരാടിയ  സമരസേനാനികളുടെ പ്രവര്‍ത്തനഫലം രുചിക്കുന്ന  പുതുതലമുറ, സ്വാതന്ത്ര്യത്തിന്റെ മൂല്യവുംആത്മാവും നിലനിര്‍ത്താന്‍ പ്രയത്‌നിക്കേണ്ടതാണ്. മതനിരപേക്ഷതയും സമഭാവനയും  അടിസ്ഥാനമാക്കിയ  മഹത്തായ  ഭരണഘടനയുള്ള  രാഷ്ട്രത്തിന്റെ സ്വത്വവും ജനങ്ങളുടെ  പരസ്പര വിശ്വാസവും ഐക്യവുംനിലനിര്‍ത്തുവാന്‍   എല്ലാവരും പരിശ്രമിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ  പ്രതിരോധ, സാമ്പത്തിക,  ആരോഗ്യ മേഖലകളിലെവളര്‍ച്ചയില്‍  അമേരിക്കന്‍ സര്‍ക്കാരിന്റെയും  അമേരിക്കന്‍ ഇന്ത്യക്കാരുടെയും  പങ്കിനെ അദ്ദേഹം  എടുത്തുപറഞ്ഞു. അതിഥിയെ  ഡോ. ഷാനവാസ്  പരിചയപ്പെടുത്തി. യു. എ. നസീര്‍, നന്‍മ  കാനഡ  പ്രസിഡണ്ട് മുസ്തഫ കെ. പി. എന്നിവര്‍  ആശംസാ പ്രസംഗം നടത്തി. നബായാസിര്‍  ആലപിച്ച രാജ്യസ്‌നേഹം  ഉണര്‍ത്തുന്ന ദേശഭക്തിഗാനം ശ്രോതാക്കളുടെ  ശ്രദ്ധ പിടിച്ചുപറ്റി. നന്‍മ പ്രോഗ്രാംസ്  ഡയറക്റ്റര്‍ കുഞ്ഞുപയ്യോളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് ഹാരിസ് നന്ദി  പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.


 

Latest News