ന്യൂദൽഹി- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ദൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. വീണ്ടും തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രിയിൽ കഴിഞ്ഞുകൊണ്ട് അദ്ദേഹം കർത്തവ്യങ്ങളിൽവ്യാപൃതനാണെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു