ന്യൂദൽഹി∙- അടത്ത മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
പരീക്ഷകള്‍ യഥാസമയം നടത്തണമെന്ന് കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന ഹരജികളാണ് കോടതി തള്ളിയത്. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ മെയിൻ പ്രവേശനപരീക്ഷകൾ നീട്ടിയിരുന്നു.
മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർഒന്നനു മുതൽ ആറു വരെയുമാണു നീട്ടിയത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.