പട്‌ന- ബിഹാര്‍ വ്യവസായ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ശ്യാം രാജകിനെ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുറത്താക്കി. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശ്യാം രാജക്, ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നടപടി.
ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ അംഗീകരിച്ചു. രാജക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിംഗ്് പറഞ്ഞു.
നേരത്തെ ആര്‍.ജെ.ഡിയിലായിരുന്ന രാജക് തിങ്കളാഴ്ച മന്ത്രിസ്ഥാനവും എം.എല്‍.എ പദവിയും രാജിവെച്ച് മടങ്ങിപ്പോകാന്‍ ഒരുങ്ങവേയാണ് നിതീഷിന്റെ അപ്രതീക്ഷിത നീക്കം.