ബെഡ്മിന്‍സ്റ്റര്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരനെ വെള്ളിയാഴ്ച ട്രംപ് സന്ദര്‍ശിച്ചിരുന്നു.'സഹോദരന്‍ മാത്രമല്ല അടുത്ത സുഹൃത്തു കൂടിയായ റോബര്‍ട്ട് മരിച്ച വിവരം അത്യധികം വ്യസനത്തോടെ അറിയിക്കുന്നു, നികത്താനാവാത്ത നഷ്ടമാണ് ഈ മരണമെങ്കിലും വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടും. അവന്റെ ഓര്‍മകള്‍ എന്റെ ഹൃയത്തിലെന്നുമുണ്ടാകും. നിന്നെ അത്യധികം സ്‌നേഹിക്കുന്നു റോബര്‍ട്ട്, നിത്യശാന്തി നേരുന്നു', ട്രംപ് കുറിച്ചു.ബിസിനസ് എക്‌സിക്യുട്ടീവ്, റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍ എന്നി നിലകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ തിരക്കുകളിലാണെങ്കിലും സംസ്‌കാരച്ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.