തിരുവനന്തപുരം- ആർ.എസ്.എസിൽനിന്ന് മാറി കമ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആർ.എസ്.എസ് ശാഖയിലേക്ക് അയച്ചതെന്നും ആർ.എസ്.എസ് ആശയം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസ്സിൽത്തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളർച്ചയാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. മാധ്യമപ്രവർത്തകർക്കു നേരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ആവശ്യമെങ്കിൽ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തരംതാണ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പ്രവർത്തകർ മാറിനിൽക്കണം. പിണറായിയുടെ രോഷം കോപമല്ല. വേട്ടയാടപ്പെടുന്നവന്റെ സഹജപ്രതികരണമാണെന്നും എസ്.ആർ.പി പറഞ്ഞു.