Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു

മോസ്‌കോ- റഷ്യ കോവിഡ് വാക്‌സിന്റെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്അഞ്ച് വാക്‌സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിനെ അനുസ്മരിച്ചുകൊണ്ടാണ് കോവിഡ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്.
വാക്‌സിന്‍ ഇതുവരെ അന്തിമ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍ പങ്കെടുത്ത ഒരു സര്‍വേയില്‍ കാണിച്ചിരിക്കുന്നത്.
 

Latest News