കാഠ്മണ്ഡു- നേപ്പാളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബനിയയെ കാണ്മാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
നേപ്പാളി ദിനപത്രമായ കാന്തിപൂർ ഡെയി ലിയുടെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്നു ബനിയ. ഗോർഖ ജില്ലയിലെ റൂയ് ഗ്രാമത്തിൽ ചൈനയുടെ കടന്നുകയറ്റത്തേക്കുറിച്ച് ബനിയ തുടർച്ചയായി എഴുതിയിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.