ന്യൂദല്‍ഹി- ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. കേസിലെ നാലാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രംഗ അയ്യരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ പോലെ തന്നെയും ഒഴിവാക്കണം എന്നാണ് കസ്തൂരി രംഗ അയ്യരുടെ വാദം.
ക്രിമിനൽ നടപടി ചട്ടം 379 വകുപ്പ് പ്രകാരം ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ഥ നിലപാട് ഹൈകോടതിക്ക് സ്വീകരിക്കാനാകില്ലെന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തർ ആക്കിയത് പോലെ തന്നെയും കേസില്‍നിന്ന് ഒഴിവാക്കണം എന്നാണ് ആവശ്യം. കസ്തുരി രംഗ അയ്യരുടെ ഹർജി സുപ്രീം കോടതി ഒക്ടോബർ 27 ന് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഓഗസ്റ്റ് 23-നാണ് ഹൈക്കോടതി ശരിവെച്ചത്. ലാവ്ലിന്‍ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.