ന്യൂദല്‍ഹി-കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കോവിഡ്
സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു. കോണ്‍ടാക്ട് കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. മാനദണ്ഡപ്രകാരം ഇപ്പോള്‍ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായിരുന്നു.